100 കോടി കളക്ഷനുമായി 'ബദരീനാഥ് കി ദുല്‍ഹനിയ'

Update: 2018-06-02 05:27 GMT
Editor : Muhsina
100 കോടി കളക്ഷനുമായി 'ബദരീനാഥ് കി ദുല്‍ഹനിയ'

ആലിയാ ഭട്ടും വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തിയ ബദരീനാഥ് കി ദുല്‍ഹനിയ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍..

ആലിയാ ഭട്ടും വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തിയ ബദരീനാഥ് കി ദുല്‍ഹനിയ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ 100 കോടി കവിഞ്ഞു.

ഈ മാസം 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇതുവരെയുള്ള കളക്ഷനുകള്‍ പരിശോധിക്കുന്പോള്‍ ചിത്രം നേടിയത് 100 കോടി 74 ലക്ഷമാണ്. ബോളിവുഡില്‍ ഈ വര്ഷം പുറത്തിറങ്ങി തിയേറ്റര്‍ വരുമാനം 100 കോടി കടക്കുന്ന നാലാമത്തെ ചിത്രമാണ് ബദരീ നാഥ് കി ദുല്‍ഹനിയ. ഷാരൂഖ് ഖാന്റെ റായീസ്, ഹൃതിക് റോഷന്റെ കാബില്‍, അക്ഷയ് കുമാറിന്റെ ജോളി എല്‍എല്‍ബി 2 എന്നിവയാണ് 100 കോടി കടന്ന മറ്റ് ചിത്രങ്ങള്‍.

100 കോടി ക്ലബില്‍ കടക്കുന്ന ആലിയ ഭട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. പ്രേക്ഷകര്‍ നല്‍കിയ പിന്തുണക്ക് നന്ദിയുണ്ടെന്ന് നിര്‍മ്മാതാവ് കരണ് ജോഹര്‍ പറഞ്ഞു. ബോളിവുഡിന്റെ പതിവ് ചേരുവകളെല്ലാം അടങ്ങിയ പ്രണയ ചിത്രമാണ് ശശാങ്ക് കെയ്താന്‍ സംവിധാനം ചെയ്ത ബദരീനാഥ് കി ദുല്‍ഹനിയ. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News