'അന്നബെല്ല' എന്ന പ്രേതപ്പാവ; കണ്‍ജുറിംഗ് പരമ്പരയിലെ നാലാമത്തെ ചിത്രം ട്രെയിലര്‍ കാണാം
ഹോളീവുഡ് സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ ചിത്രം കണ്‍ജുറിഗ് പരമ്പരയിലെ നാലാമത്തെ ചിത്രം അനബെല്ല ക്രിയേഷന്‍സിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അനബെല്ല പരമ്പരകളിലെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ഹോളീവുഡ് സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ ചിത്രം കണ്‍ജുറിഗ് പരമ്പരയിലെ നാലാമത്തെ ചിത്രം അനബെല്ല ക്രിയേഷന്‍സിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അനബെല്ല പരമ്പരകളിലെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
അന്നബെല്ല എന്ന പ്രേതപ്പാവയുടെ ആരംഭകഥയാണ് ഈ ഭാഗത്തില്‍ പറയുന്നത്. ഒരു പാവനിര്‍മ്മാതാവിന്‍റെ മകള്‍ ചെറുപ്പത്തിൽ മരിച്ചു പോവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു കന്യാസ്ത്രീയെയും അനാഥരായ കുറച്ച് പെണ്‍കുട്ടികളെയും വീട്ടില്‍ താമസിപ്പിക്കാന്‍ ഒരുങ്ങുന്നു. അതോടെ പാവ നിര്‍മ്മാതാവിന്‍റെ 'അന്നബെല്ല'ക്ക് പുതിയ ഇരകളെ കിട്ടുന്നു.
'ലൈറ്റ്‌സ് ഔട്ട്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഡേവിഡ് എഫ് സാനബര്‍ഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്നബെല്ലയുടെ ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ ഗാരി ഡോബര്‍മാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.