ബാഹുബലിയില്‍ ആരാണ് നന്നായി അഭിനയിച്ചത്...?രാജമൌലി പറയുന്നു

Update: 2018-06-02 03:15 GMT
Editor : Jaisy
ബാഹുബലിയില്‍ ആരാണ് നന്നായി അഭിനയിച്ചത്...?രാജമൌലി പറയുന്നു
Advertising

നായകനും വില്ലനും മറ്റ് സഹതാരങ്ങളുമെല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബാഹുബലി

ബാഹുബലി ചിത്രം കണ്ടിറങ്ങിയാല്‍ ഓരോ അഭിനേതാക്കളുടെയും പ്രകടനവും ചിത്രം പോലെ മനസില്‍ തങ്ങി നില്‍ക്കും. നായകനും വില്ലനും മറ്റ് സഹതാരങ്ങളുമെല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബാഹുബലി. ബാഹുബലിയില്‍ ആരാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമായിരിക്കും. എന്നാല്‍ ഇതിന്റെയെല്ലാം കാരണക്കാരനായ രാജമൌലിക്ക് ഒരു ഉത്തരമേ ഉള്ളൂ. ബിജല ദേവയെ അവതരിപ്പിച്ച നാസര്‍ അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയതെന്നാണ് മൌലി പറയുന്നത്. തെലുങ്ക് ചാനലായ എബിഎന്‍ തെലുങ്കുവിലെ ഓപ്പണ്‍ ഹാര്‍ട്ട് വിത്ത് ആര്‍കെയിലാണ് രാജമൌലി മനസ് തുറന്നത്.

‘ബിജലദേവ എന്ന കഥാപാത്രത്തിന് വളരെ ചെറിയ രംഗങ്ങള്‍ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. മറ്റ് കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു റോള്‍. എന്നാല്‍ നാസറിന്റെ പ്രകടനം കൊണ്ട് ആ വേഷം വലുതായി മാറുകയായിരുന്നുവെന്ന് രാജമൗലി പറയുന്നു. ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ആ രംഗം മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും രാജമൗലി വ്യക്തമാക്കി.

‘ആ രംഗത്തില്‍ സിനിമയില്‍ വന്നതില്‍ കൂടുതല്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരുന്നു. കാരണം അവര്‍ അത്രത്തോളം പരസ്പരം സ്നേഹിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 45 മിനിറ്റ് പിന്നിട്ട് പോയിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നതെന്നും ബാഹുബലി സംവിധായകന്‍ പറഞ്ഞു. സിനിമയെ ഒരു ആഗോളവിജയമാക്കി മാറ്റാന്‍ ഹിന്ദി മാധ്യമങ്ങള്‍ ഒരുപാട് സഹായിച്ചു. കരണ്‍ ജോഹറിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് ബോളിവുഡില്‍ ബാഹുബലി വന്‍ വിജയമാകാന്‍ സഹായിച്ചതെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News