പ്രിയദര്‍ശന്റെ തമിഴ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്ക്‌

Update: 2018-06-02 10:14 GMT
പ്രിയദര്‍ശന്റെ തമിഴ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്ക്‌

തമിഴ് യുവതാരം ഉദയനിധി സ്റ്റാലിനെ നായകനാക്കിയാണ് പ്രിയദര്‍ശന്‍ തമിഴില്‍ ചിത്രമൊരുക്കുന്നത്

തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്കാ ണെന്നാണ് സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ച. തമിഴ് യുവതാരം ഉദയനിധി സ്റ്റാലിനെ നായകനാക്കിയാണ് പ്രിയദര്‍ശന്‍ തമിഴില്‍ ചിത്രമൊരുക്കുന്നത്. ഇക്കാര്യം ഉദയന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചതും. എന്നാല്‍ മറ്റു വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയതുമില്ല. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertising
Advertising

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പാവില്ല തന്റെ ചിത്രമെന്നും ഒരുപാട് മാറ്റങ്ങളുണ്ടാവുമെന്നു അതുകൊണ്ട് തന്നെ റീമേക്ക് സ്വഭാവത്തിലുള്ളതാവില്ലെന്നുമാണ്‌ പ്രിയദര്‍ശന്‍ പറയുന്നത്. മഹേഷ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. അത് പോലൊരു കഥാപാത്രം തന്നെയാവും ഉദയനിധി സ്റ്റാലിനും അവതരിപ്പിക്കുക. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മലയാളത്തില്‍ മികച്ച വിജയം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം റിലീസായ ചിത്രം ഒരുപിടി അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒപ്പം ആണ് മലയാളത്തില്‍ പ്രിയന്‍ സംവിധാനം ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ പ്രിയന്‍ സിനിമയൊരുക്കുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് ഒത്തിരിസൂപ്പര്‍ഹിറ്റുകള്‍ പ്രിയന്‍ ഹിന്ദിയിലാക്കിയിട്ടുണ്ട്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News