നടി പാര്‍വ്വതി രതീഷ് വിവാഹിതയാകുന്നു

Update: 2018-06-02 15:44 GMT
Editor : Jaisy
നടി പാര്‍വ്വതി രതീഷ് വിവാഹിതയാകുന്നു

സെപ്തംബര്‍ ആറിനാണു വിവാഹം

അന്തരിച്ച നടന്‍ രതീഷിന്റെ മകളും നടിയുമായ പാര്‍വ്വതി വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് വരന്‍. സെപ്തംബര്‍ ആറിനാണു വിവാഹം. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചാകും വിവാഹം നടക്കുക.

രതീഷിന്റെയും ഡയാനയുടെയും നാല് മക്കളില്‍ മൂത്തയാളാണ് പാര്‍വ്വതി. സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്‍ലോ എന്ന ചിത്രത്തില്‍ അതിഥി താരമായും പാര്‍വ്വതി അഭിനയിച്ചിരുന്നു. ലെച്ച്മി ആണ് താരത്തിന്റെ പുതിയ ചിത്രം. പാര്‍വ്വതിയുടെ സഹോദരങ്ങളായ പത്മരാജും പ്രണവും അഭിനയ രംഗത്തുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News