കുടുംബ പ്രേക്ഷകർക്ക് ക്രിസ്മസ് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ്

Update: 2018-06-02 06:20 GMT
Editor : Alwyn K Jose
കുടുംബ പ്രേക്ഷകർക്ക് ക്രിസ്മസ് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ്

ഈ ക്രിസ്മസിന് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ മറ്റൊരു സ്‌റ്റൈലൻ അച്ചായൻ എത്തുന്നു.

സിനിമാ ലോകത്ത് കുടുംബ പ്രേക്ഷകരുടെ ഏറ്റവും വലിയ ആഘോഷ സീസണാണ് ക്രിസ്മസ്. ഈ ക്രിസ്മസിന് വിരുന്നൊരുക്കാൻ മമ്മൂട്ടിയുടെ മറ്റൊരു സ്‌റ്റൈലൻ അച്ചായൻ എത്തുന്നു. അതാണ് എഡ്ഡി അഥവാ എഡ്വേർഡ് ലിവിംഗ്‌സ്റ്റൺ. മാസ്റ്റർ പീസ് എന്ന ചിത്രത്തിലാണ് എഡ്ഡി എന്ന ചുരുക്കപ്പേരിൽ ഇംഗ്ലീഷ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. മഴയെത്തും മുൻപേ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കോളജ് പ്രൊഫസർ വേഷം ഇന്നും മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഒരു ഐഡിയല്‍ കാരക്ടറാണ്. അച്ചടക്കുവും സത്യസന്ധതയും പ്രൊഫഷണലിസവുമെല്ലാം ഒത്തു ചേർന്ന നന്ദകുമാർ എന്ന കഥാപാത്രം.

Advertising
Advertising

എന്നാൽ നന്ദകുമാറിന്റെ നേരെ വിപരീതമാണ് എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസർ. കാണാൻ പക്കാ സ്റ്റൈലാണെങ്കിലും മാസ്റ്റർ പീസിന്റെ ടീസറിൽ പറയുന്നത് പോലെ ആളിത്തിരി പിശകാണെന്ന് മാത്രം. എന്തും പോന്ന കോളജ് പിള്ളാരോട് അതിനേക്കാൾ വലിയ അലമ്പുമായി തിരിച്ചടിക്കാൻ പോന്ന അധ്യാപകൻ. അങ്ങനെയൊരു അധ്യാപകൻ പിന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അതുകൊണ്ടു തന്നെ ഡിസംബർ 22 ന് മെഗാ റിലീസായി മാസ്റ്റർ പീസ് തീയറ്ററുകളിലെത്തും. മൂന്നൂറോളം സ്‌ക്രീനുകളിലാണ് മാസ്റ്റർ പീസ് റിലീസിനെത്തുക. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ യുവതാര നിര ഒന്നിക്കുന്നു എന്നതാണ് മാസ്റ്റർ പീസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ന്യൂജനറേഷൻ കുട്ടികൾക്കൊപ്പം അതിനേക്കാൾ ന്യൂജനറേഷനായി മമ്മൂക്കയുമെത്തും.

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മക്ബുൽ സൽമാൻ, ദിവ്യദർശൻ, ജോൺ, കൈലാഷ് തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തിലുള്ളത്. റോയൽ സിനിമാസിന്റെ ബാനറിൽ സിഎച്ച് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ രചനയിൽ ഒരുങ്ങുന്ന മാസ്റ്റർപീസ് അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ തന്നെ പ്രേക്ഷകരിലേക്കെത്തും.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News