മാസ്റ്റര്‍ പീസിലൂടെ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവ്

Update: 2018-06-02 07:21 GMT
Editor : Alwyn K Jose
മാസ്റ്റര്‍ പീസിലൂടെ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവ്

ക്രിസ്മസ് സീസണിലെ ഹിറ്റ് ചിത്രം മാസ്റ്റർ പീസ് ജൈത്രയാത്ര തുടരുമ്പോള്‍ മലയാള സിനിമയിൽ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവിനും കളമൊരുങ്ങിയിരിക്കുകയാണ്.

ക്രിസ്മസ് സീസണിലെ ഹിറ്റ് ചിത്രം മാസ്റ്റർ പീസ് ജൈത്രയാത്ര തുടരുമ്പോള്‍ മലയാള സിനിമയിൽ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവിനും കളമൊരുങ്ങിയിരിക്കുകയാണ്. കുറച്ചുകാലമായി ഉണ്ണി മുകുന്ദന്‍റെ തിരഞ്ഞെടുപ്പുകൾ അല്‍പം പാളിയിരുന്നു. ജനതാഗ്യാരേജിലെ ലാലേട്ടന്‍റെ മകന്‍റെ വേഷം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചെയ്ത മലയാള സിനിമകൾ വേണ്ടത്ര നിലവാരം പുലർത്തിയുമില്ല.

മല്ലുസിങ് പോലെ മറ്റൊരു മാസ് എൻട്രി ഉണ്ണി മുകുന്ദന് ആവശ്യമെന്ന് വന്ന സമയത്താണ് മാസ്റ്റർ പീസിലേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ആദ്യമല്ല ഉണ്ണിമുകുന്ദൻ. ഫയർമാൻ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ മാസ്റ്റർ പീസ് ഉണ്ണിയുടെ കരിയറിലെ മറ്റൊരു ബ്രേയ്ക്ക് ആവുമെന്ന് ഉണ്ണി പോലും കരുതിയിട്ടുണ്ടാകില്ല. ഉണ്ണിയുടെ പോസിറ്റീവ് ഫാക്ടർ എന്തെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകൻ അജയ് വാസുദേവും ഉണ്ണിയെ ഈ സിനിമയിലേക്ക് വിളിച്ചത്. ആക്ഷൻ രംഗങ്ങളിലെ കിടിലൻ പെർഫോമൻസാണ് ഉണ്ണിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ആക്ഷൻ സിനിമയ്ക്ക് വേണ്ട ടഫ് മാനറിസങ്ങളും ഉണ്ണിയിൽ ഭദ്രം. അപ്പോൾ എസിപി ജോൺ തെക്കൻ ഏറ്റവും നന്നായി ഇണങ്ങുന്നതും ഉണ്ണിക്ക് തന്നെ. അതും മമ്മൂട്ടിക്ക് ഒത്ത വില്ലൻ കൂടിയാകുമ്പോൾ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ പുതിയൊരു ചെയ്ഞ്ച് തന്നെയാകുന്നു മാസ്റ്റർ പീസ്.

Advertising
Advertising

മാസ്റ്റർ പീസിൽ ഉണ്ണി മുകുന്ദന്‍റെ മൂന്ന് കിടിലൻ ആക്ഷൻ പെർഫോമൻസുകളാണ് ഉള്ളത്. അതിൽ ആദ്യത്തേത് സുരേഷ് ഗോപിയുടെ മകൻ ഗോകുലിനെ ചെയ്‌സ് ചെയ്ത് കീഴ്‌പെടുത്തുന്നതാണ്. ഏറ്റവും ആയാസരഹിതമായി ഉണ്ണി ഈ പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ മനസിലാകും പ്രകടന മികവ് എത്രയെന്ന്. മാസ്റ്റർ പീസ് സൂപ്പർഹിറ്റായി മാറിയതോടെ ഉണ്ണി മുകുന്ദന്‍റെ രണ്ടാം വരവ് മലയാള സിനിമയിൽ ഗംഭീരമായിരിക്കുക തന്നെയാണ്. മികച്ച ആക്ഷൻ സിനിമകളിലേക്ക് ആദ്യ ചോയിസായി ഇപ്പോൾ ഉണ്ണി മാറുന്ന കാഴ്ചയാണ് മലയാള സിനിമയിൽ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിലാണ് ഇപ്പോൾ ഉണ്ണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്റർ പീസ് അമ്പത് കോടി ക്ലബിലേക്ക് കയറുമ്പോൾ ആക്ഷൻ നായകനായിട്ടുള്ള ഉണ്ണിയുടെ രംഗ പ്രവേശനം പുതിയ തംരംഗം തന്നെ സൃഷ്ടിക്കുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News