ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കളെ കാണിച്ചു

Update: 2018-06-02 22:53 GMT
ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കളെ കാണിച്ചു

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ദുബൈ പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെ കാണിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള

നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കളെ കാണിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ദുബൈ പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെ കാണിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറായതായാണ് സൂചന.

മരിച്ച നിലയിലാണ് ശനിയാഴ്ച രാത്രി ശ്രീദേവിയെ ദുബൈ റാശിദ് ആശുപത്രിയില്‍ എത്തിച്ചത്. മരണകാരണം സംബന്ധിച്ച് ശാസ്ത്രീയമായ കൃത്യത ഉറപ്പുവരുത്താന്‍ അതുകൊണ്ടു തന്നെ വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ വേണ്ടി വന്നു. മൃതദേഹം കൊണ്ടുവരുന്നത് വൈകാന്‍ കാരണമിതാണ്. ഹൃദയാഘാതമാണോ, വീഴ്ചയില്‍ തലയിടിച്ചുണ്ടായ പരിക്കാണോ മരണകാരണം എന്നതാണ് പരിശോധിക്കുന്നത്. മൃതദേഹം കൊണ്ടുവരുന്നതിനായി വ്യവസായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യവിമാനം ദുബൈയില്‍ ഇന്നലെ മുതല്‍ സജ്ജമാണ്.

Similar News