മമ്മൂട്ടിയെ ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലെടുത്തു

Update: 2018-06-02 05:29 GMT
Editor : Jaisy
മമ്മൂട്ടിയെ ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലെടുത്തു

കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പൊതുവിജ്ഞാനത്തിന്റെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്

മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാര്‍ത്തകളില്‍ എപ്പോഴും ഇടംപിടിക്കാറുണ്ട് മെഗാതാരം. എന്നാല്‍ ഇവിടെ ചോദ്യപേപ്പറിലെ ചോദ്യമായിരിക്കുകയാണ് മമ്മൂക്ക. ഈ വര്‍ഷത്തെ സിബിഎസ്‌സി ഏഴാം ക്ലാസ് പരീക്ഷയിലാണ് മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Advertising
Advertising

ആദ്യമായി വാട്‌സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം. മമ്മൂട്ടിയും ആശ ശരത്തും നായികാനായകന്‍മാരായി അഭിനയിച്ച രഞ്ജിത് ശങ്കര്‍ ചിത്രം വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്തത്. അന്ന് മമ്മൂട്ടി തന്നെയായിരുന്നു തന്റെ വാട്‌സാപ്പിലൂടെ ഈ ഗാനം പുറത്തുവിട്ടത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വാര്‍ത്തയായപ്പോള്‍ അതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും.

Full View

കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പൊതുവിജ്ഞാനത്തിന്റെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എം ആര്‍ ജയഗീത എഴുതിയ കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ എന്ന ഗാനത്തിന് ഈണമൊരുക്കിയത് ബിജിബാലായിരുന്നു. സച്ചിന്‍ വാര്യര്‍ ആയിരുന്നു ആലാപനം. എന്തായാലും ചോദ്യ പേപ്പര്‍ മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News