മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം റണ്‍വീര്‍ സിംഗിന്
പത്മാവത് എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍വീര്‍ നേടുന്ന മികച്ച നടനുള്ള മൂന്നാമത്തെ പുരസ്‌കാരമാണിത്. മുന്നൂറ് കോടിയാണ് ബോക്സോഫീസില്‍ നിന്ന് ചിത്രം നേടിയത്.
2018 ലെ മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം ബോളിവുഡ് താരം റണ്‍വീര്‍ സിംഗിന് നല്‍കും. പത്മാവതിലെ പ്രകടനം പരിഗണിച്ചാണ് തീരുമാനം. മികച്ച നിർമാതാവിനുള്ള പുരസ്കാരം നടി അനുഷ്ക ശർമ്മക്കും ലഭിച്ചു.
ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബ് ഫാല്‍ക്കേയുടെ സ്മരണാര്‍ത്ഥം സിനിമയിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം. സഞ്ജയ് ലീ ബൻസാലി സംവിധാനം ചെയ്ത പത്മാവതില്‍ അലാവുദ്ദീന്‍ ഖിൽജിയെ ഉജ്വലമായി അവതരിപ്പിച്ചതിനാണ് രണ്‍വീര്‍ സിങിനെ തേടി ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം എത്തുന്നത്.
പത്മമാവതിലെ അവിസ്മരണീയ പ്രകടനം പരിഗണിച്ചാണ് പുരസ്കാരത്തിന് രണ്‍വീറിനെ തെരഞ്ഞെടുത്തതെന്ന് ദാദാ സാഹിബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു. പത്മാവത് എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍വീര്‍ നേടുന്ന മികച്ച നടനുള്ള മൂന്നാമത്തെ പുരസ്‌കാരമാണിത്. മുന്നൂറ് കോടിയാണ് ബോക്സോഫീസില്‍ നിന്ന് ചിത്രം നേടിയത്.
അനുഷ്ക ശർമ്മയും പുരസ്കാരത്തിന് അർഹയായി. മികച്ച അഭിനേത്രിയെന്നതും ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ചതും പരിഗണിച്ചാണ് അനുഷ്കക്ക് പുരസ്‌കാരം നൽകുന്നതെന്ന് കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ വര്‍ഷം എന്‍എച്ച് 10, ഫില്ലോരി എന്നീ ചിത്രങ്ങളും അടുത്തിടെ ഹൊറര്‍ ചിത്രമായ പാരിയുമാണ് അനുഷ്‌കയുടേതായി പുറത്തിറങ്ങിയത്. സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയുമായി ചേര്‍ന്നാണ് അനുഷ്‌ക മൂന്ന് ചിത്രങ്ങളും നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിന് പുറമേ മൂന്ന് ചിത്രങ്ങളിലും പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നതും അനുഷ്‌ക തന്നെയാണ്. കരിയറിലെ ഏറ്റവും നല്ല സമയത്ത് സിനിമൾ നിർമിക്കാന്‍ ധൈര്യം കാണിച്ച അനുഷ്ക ബോളീവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവായാണ് അറിയപ്പെടുന്നത്.