'വിശ്വാസപൂര്‍വ്വം മന്‍സൂറി'ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

Update: 2018-06-03 00:18 GMT
Editor : Trainee
'വിശ്വാസപൂര്‍വ്വം മന്‍സൂറി'ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. ജയകൃഷ്ണന്‍ കാവിലിന്‍റെ കഥക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. തലശേരി സ്റ്റേഡിയത്തിന് സമീപമുളള ബംഗ്ലാ ഹൌസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നടി സെറീന വഹാബ് ആദ്യ ക്ലാപ്പടിച്ചു.

Full View

സമകാലിക ലോകാവസ്ഥയില്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന വര്‍ഗീയവും വംശീയവുമായ വെല്ലുവിളികളെ പ്രണയത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.

റോഷന്‍മാത്യു, പ്രയാഗ മാര്‍ട്ടിന്‍, ആശാ ശരത്, സെറീന വഹാബ്, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ്മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കുന്നത്. എം. ജി രാധാകൃഷ്ണനാണ് ക്യാമറ. കണ്ണൂരിന്‍റെ വിവിധ ഭാഗങ്ങളിലായി അടുത്ത ദിവസം മുതല്‍ ചിത്രീകരണം ആരംഭിക്കും.

Writer - Trainee

contributor

Editor - Trainee

contributor

Similar News