'ഒന്നുകിൽ ദുർഗ്ഗ എന്ന പേര് പെൺകുട്ടികൾക്കിടാൻ പാടില്ലെന്ന് ഫത്വ ഇറക്കുക, അല്ലെങ്കിൽ സിനിമ കാണുക'

Update: 2018-06-03 07:19 GMT
Editor : Jaisy
'ഒന്നുകിൽ ദുർഗ്ഗ എന്ന പേര് പെൺകുട്ടികൾക്കിടാൻ പാടില്ലെന്ന് ഫത്വ ഇറക്കുക, അല്ലെങ്കിൽ സിനിമ കാണുക'

'ജൂറിക്ക് പരാതിയില്ലാതിരുന്നിട്ടും" ഒരു ഭരണകൂടം ഇടപ്പെട്ട് സിനിമ പിൻവലിപ്പിക്കുന്ന നികൃഷ്ടമായ ഏർപ്പാട് കേന്ദ്ര സർക്കാരിന്റെ തോന്നിവാസമാണ്

സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്. അന്താരാഷ്‌ട്ര സിനിമാ ഫെസ്റ്റിവെല്ലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചിത്രമായ സെക്സി ദുർഗ്ഗയെ ഒരു മൂലക്ക് ഒതുക്കുകയാണ് കേരള ചലച്ചിത്രോത്സവം ചെയ്തതെന്ന് സജീവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സെക്സി ദുർഗ്ഗ എന്ന സിനിമയിലെ സെക്സി.

Advertising
Advertising

സെക്സി ദുർഗ്ഗയിലെ സെക്സിയാണ് ഇന്ത്യൻ സദാചാരിക്ക് പ്രശ്നമാകുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ദുർഗ്ഗ എന്ന പേര് ഭഗവതിക്ക് മാത്രമല്ല ഇന്ത്യയിലുള്ളതെന്ന് അറിയാത്തവരാണോ ഇവർ . ഇന്ത്യയിലെ ദുർഗ്ഗ എന്നു പേരുള്ള നൂറുകണക്കിന് പെൺകുട്ടികളിലൊരാളായിക്കൂടെ സനൽ കുമാർ ശശിധരന്റെ നായിക . ഈ ഒരു സാധ്യത പോലും പരിഗണിക്കാതെ 'ജൂറിക്ക് പരാതിയില്ലാതിരുന്നിട്ടും" ഒരു ഭരണകൂടം ഇടപ്പെട്ട് സിനിമ പിൻവലിപ്പിക്കുന്ന നികൃഷ്ടമായ ഏർപ്പാട് കേന്ദ്ര സർക്കാരിന്റെ തോന്നിവാസമാണ്. ഒന്നുകിൽ ദുർഗ്ഗ എന്ന പേര് പെൺകുട്ടികൾക്കിടാൻ പാടില്ലെന്ന് ഫത്വ ഇറക്കുക. അല്ലെങ്കിൽ സിനിമ ഒന്നു കണ്ടു നോക്കുകയെങ്കിലും ചെയ്യുക.

എല്ലാ മതക്കാർക്കും ഇങ്ങിനെ കുരു പൊട്ടുന്ന കുറെ പേരുകളുണ്ട്. കള്ളനും കൊലപാതകിയും ധനവാനും ദരിദ്രനും തന്റെ മക്കൾക്ക് ഇടുന്ന ഒരു പേര് ഒരു ചോദ്യപേപ്പറിൽ ഉപയോഗിച്ചതിന്റെ പേരിൽ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയെടുത്ത നാടാണിത്. മതമേതായാലും കലാകാരന് കഷ്ടകാലമാണെന്ന് മനസ്സിലാക്കാൻ ഇതൊക്കെ പോരെ. രാഷ്ടീയമേതായാലും ഇതു തന്നെ സ്ഥിതി. ഇതിനകം അന്താരാഷ്‌ട്ര സിനിമാ ഫെസ്റ്റിവെല്ലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചിത്രമായ സെക്സി ദുർഗ്ഗയെ ഒരു മൂലക്ക് ഒതുക്കുകയാണ് കേരള ചലച്ചിത്രോത്സവം ചെയ്തത്. ആരു ഭരിച്ചാലും കസേര മാറാത്ത ഒരു ആർട്ടിസ്റ്റിക് ഡയറക്ടറും ഉപജാപക സംഘവും സനൽ കുമാറിനെ മാത്രമല്ല പുതിയ ആർട്ട് ഫിലിം സംവിധായകരെ മുഴുവൻ കേരള ഫിലിം ഫെസ്റ്റിവെല്ലിൽ നിന്നോടിക്കുകയാണ്. അവസാന അഭയമായ കോടതിയും സംവിധായകരെ കയ്യൊഴിയുന്ന വാർത്തയാണ് ഇപ്പോൾ കേട്ടത്.

ഇന്ത്യയുടെ ചലച്ചിത്രോത്സവത്തിൽ നിന്ന് ' സെക്സി ദുർഗ്ഗ പിൻവലിച്ചത് ചോദ്യം ചെയ്ത് കേന്ദ്ര സർക്കാരിനെതിരെ സനൽകുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ ചലച്ചിത്രോത്സവം നവംബർ 20 മുതലാണല്ലോ. നവംബർ 20 ന് മുമ്പ് തീരുമാനമാകേണ്ട കേസ്സ് ഹൈക്കോടതി എടുക്കുന്നത് തന്നെ നവംബർ 20 നാണ്. നിർഭാഗ്യവശാൽ കോടതിയും സർക്കാരിനു ഫേവറായി വരുമ്പോൾ കലാകാരൻ എന്തു ചെയ്യും? സർക്കാർ മാറുന്നത് കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണോ?

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News