21 സെഞ്ചുറി ഫോക്സിനെ വിഴുങ്ങി ഡിസ്നി

Update: 2018-06-03 01:58 GMT
Editor : Alwyn K Jose
21 സെഞ്ചുറി ഫോക്സിനെ വിഴുങ്ങി ഡിസ്നി

ഏകദേശം 52.4 ബില്ല്യൻ ഡോളർ മൂല്യമുള്ള സ്വത്തുവകകള്‍ ആണ് ഡിസ്നി വാങ്ങിയത്.

റുപർട്ട് മർഡോക്കിന്റെ നിയന്ത്രണത്തിലുള്ള 21 സെഞ്ചുറി ഫോക്സിന്റെ ഭൂരിഭാഗം ആസ്തിയും വോള്‍ട്ട് ഡിസ്നി കമ്പനി സ്വന്തമാക്കി. ഏകദേശം 52.4 ബില്ല്യൻ ഡോളർ മൂല്യമുള്ള സ്വത്തുവകകള്‍ ആണ് ഡിസ്നി വാങ്ങിയത്.

യുകെ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 21 സെഞ്ചുറി ഫോക്സിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളാണ് ഇനി ഡിസ്നിയുടെ കീഴിലാകുന്നത്. 21 സെഞ്ചുറി ഫോക്സിന്റെ ഫിലിം, ടെലിവിഷന്‍ സ്റ്റുഡിയോകളും കേബിള്‍ എന്റര്‍ടെയ്‍ന്‍മെന്റ് ശൃംഖലയും, അന്താരാഷ്ട്ര ടെലിവിഷന്‍ ബിസിനസും ഇതില്‍ പെടും. 52.4 ബില്യണ്‍ ഡോളറിനാണ് ഡിസ്നി ഈ ആസ്തികള്‍ സ്വന്തമാക്കിയത്. ഡിസ്നിയുമായുള്ള ഇടപാടിനെ മര്‍ഡോക്ക് കുടുംബം ഒന്നടങ്കം പിന്തുണച്ചിരുന്നു. ഫോക്സ് എന്റര്‍ടെയ്‍ന്‍മെന്റിന്റെ കീഴിലുണ്ടായിരുന്ന എക്സ് മെന്‍, അവതാര്‍, സ്റ്റാര്‍ ഇന്ത്യ, എഫ്എക്സ് നെറ്റ്‌വര്‍ക്സ്, നാഷണല്‍ ജിയോഗ്രഫിക് എന്നിവയെല്ലാം ഇപ്പോള്‍ ഡിസ്നിക്ക് സ്വന്തമായി. വലിയ ആസ്തി വന്നു ചേര്‍ന്നെങ്കിലും ഡിസ്നിയുടെ നേതൃസ്ഥാനത്തിന് മാറ്റം വരുത്തിയിട്ടില്ല. ബോബ് ഇഗര്‍ തന്നെ വോള്‍ട്ട് ഡിസ്നി കമ്പനിയുടെ ചെയര്‍മാനും സിഇഒയുമയി തുടരും. 2021 വരെയാണ് ബോബ് ഇഗറിന്റെ കാലാവധി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News