ഗപ്പിക്ക് ശേഷം അമ്പിളി; നായകന്‍ സൗബിന്‍ 

Update: 2018-06-03 07:50 GMT
ഗപ്പിക്ക് ശേഷം അമ്പിളി; നായകന്‍ സൗബിന്‍ 

അമ്പിളി എന്ന് പേരിട്ട ചിത്രത്തില്‍ സൗബിന്‍  ഷാഹിറാണ് നായകന്‍.

തിയേറ്ററില്‍ ആളില്ലാതെ പോവുകയും ഡിവിഡി ഇറങ്ങിയ ശേഷം കയ്യടി നേടുകയും ചെയ്ത ചിത്രമായിരുന്നു ഗപ്പി. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് രണ്ട് വര്‍‌ഷം കഴിഞ്ഞു. ചിത്രത്തിന്‍റെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് വീണ്ടുമൊരു ചിത്രമൊരുക്കുന്നു. അമ്പിളി എന്ന് പേരിട്ട ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. നവിന്‍ നസീം, തന്‍വി റാം എന്നീ രണ്ട് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അമ്പിളിയെക്കുറിച്ച് സംവിധായകന്‍റെ വാക്കുകള്‍ ഇങ്ങനെ,

ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News