ബന്‍സാലി ദേശദ്രോഹി, രാജ്യദ്രോഹക്കുറ്റം ചുമത്തണം: സെന്‍സര്‍ ബോര്‍ഡിലെ ബിജെപി നേതാവ്
അടുത്തമാസം ആദ്യം പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ബോളിവുഡ് ചിത്രം പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
അടുത്തമാസം ആദ്യം പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ബോളിവുഡ് ചിത്രം പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മെര്‍സലിന് ശേഷം ചലച്ചിത്രലോകത്ത് ബിജെപി കത്രിക വെക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി. ബന്‍സാല്‍ ദേശദ്രോഹിയാണെന്നും സംവിധായകനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ രംഗത്തുവന്നിരിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അര്‍ജുന്‍ ഗുപ്തയാണ്.
ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ പടപ്പുറപ്പാട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ ആഹ്വാനം. ഒരു വ്യക്തിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ധന സമ്പാദനത്തിനും വേണ്ടി വൃത്തികേടുകള്‍ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണെന്ന് അര്‍ജുന്‍ പറഞ്ഞു. ബന്‍സാലിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ ആവശ്യപ്പെട്ട് താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാണി പത്മാവതിയുടെ ത്യാഗത്തെ ചിത്രത്തിലൂടെ ഇകഴ്‍ത്തി കാണിക്കാനാണ് ബന്‍സാലി ശ്രമിക്കുന്നത്. രാജ്യത്തെ രജപുത്ര സമൂഹം മാത്രമാല്ല ചിത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതെന്നും ചരിത്രത്തെ വളച്ചൊടിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്ന ബന്‍സാലിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള രംഗങ്ങളൊന്നും സിനിമയില്‍ ഇല്ലെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബന്‍സാലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചിലര്‍ ആരോപിക്കുന്നതുപോല റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും ഉള്‍പ്പെടുന്ന സ്വപ്നരംഗം ചിത്രത്തിലില്ല. ഇക്കാര്യം മുന്‍പും നിഷേധിച്ചിട്ടുള്ളതാണ്. രജപുത് വംശജരുടെ അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് പത്മാവതി സിനിമയെന്നും ബന്‍സാലി വ്യക്തമാക്കി.