17 മണിക്കൂറിനുള്ളില്‍ 5 ലക്ഷം വ്യൂസുമായി 'ഒരു മെക്സിക്കൻ അപാരത'യുടെ ട്രൈലര്‍

Update: 2018-06-05 01:40 GMT
Editor : admin

യൂട്യൂബ്  ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തും വീഡിയോ ഇടം പിടിച്ചിട്ടുണ്ട്.

ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യുടെ ഒഫീഷ്യൽ ട്രൈലെറിന് 17 മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും കൂടുതൽ കണ്ട മലയാളം ട്രൈലെർ എന്ന റെക്കോഡ്. യൂട്യൂബ് ചാനലിൽ ഇന്നലെ റിലീസ് ചെയ്ത ട്രൈലെർ 17 മണിക്കൂറുകൾക്കുള്ളിൽ 5 ലക്ഷത്തിലധികം വ്യൂസ് നേടി. യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തും വീഡിയോ ഇടം പിടിച്ചിട്ടുണ്ട്.

Full View


ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ദുമാണ്.

Writer - admin

contributor

Editor - admin

contributor

Similar News