രജനികാന്തിന്റെ കാല മുംബൈയില്‍ ചിത്രീകരണം തുടങ്ങി 

Update: 2018-06-05 13:48 GMT
രജനികാന്തിന്റെ കാല മുംബൈയില്‍ ചിത്രീകരണം തുടങ്ങി 

കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാല

സൂപ്പര്‍താരം രജനികാന്ത് നായകനാകുന്ന കാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ ആരംഭിച്ചു. അവധിയില്ലാതെ 40 ദിവസം തുടര്‍ച്ചയായാണ് മുംബൈയിലെ ഷൂട്ടിങ്. ഇന്നലെയാണ് ഷൂട്ടിങ് തുടങ്ങിയത്. ഇതിനകം ഷൂട്ടിങ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാസ് ലുക്കില്‍ തന്നെയാണ് കാലയിലും രജനികാന്ത് എത്തുന്നത്. ബോളിവുഡില്‍ നിന്നു നായിക ഉള്‍പ്പെടെ ഏതാനും താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹുമ ഖുറേഷിയാണ് നായിക.

നാന പടേക്കറാണ് മറ്റൊരു ബോളിവുഡ് താരം. സമുദ്രകനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കബാലി എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പാ രഞ്ജിത്തൊരുക്കുന്ന ചിത്രമായതിനാല്‍ ആരാധകരും ഏറെ ആവേശത്തോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News