ബാഹുബലി ഗാനത്തിന്റെ യുട്യൂബ് റെക്കോര്‍ഡും മറികടന്ന് 'മാണിക്യ മലരായ പൂവി..'

Update: 2018-06-05 19:25 GMT
Editor : Muhsina
ബാഹുബലി ഗാനത്തിന്റെ യുട്യൂബ് റെക്കോര്‍ഡും മറികടന്ന് 'മാണിക്യ മലരായ പൂവി..'

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഗാനത്തിന്റെ റെക്കോര്‍ഡ് ഗാനം മറികടന്നു എന്നതാണ് അഡാര്‍ ലൌവിലെ ഗാനത്തിന്റെ പുതിയ നേട്ടം

വിവാദങ്ങള്‍ക്കിടയിലും യുട്യൂബിൽ റെക്കോർഡ് സൃഷ്ടിക്കുകയാണ് മാണിക്യ മലരായ പൂവി എന്ന ഗാനം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഗാനത്തിന്റെ റെക്കോര്‍ഡ് ഗാനം മറികടന്നു എന്നതാണ് അഡാര്‍ ലൌവിലെ ഗാനത്തിന്റെ പുതിയ നേട്ടം.

വിവാദങ്ങളെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ പിന്‍വലിക്കാൻ തീരുമാനിച്ച ഗാനം വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലാണ് ആസ്വാദകർ നെഞ്ചിലേറ്റുന്നത്. ഗാനത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് ഫോളോവേഴ്സിനെ നേടുന്നതിനിടെയാണ് ഗാനവും റെക്കോര്‍ഡുകൾ തീര്‍ക്കുന്നത്. ഇന്ത്യകണ്ട എറ്റവും വലിയ ഹിറ്റ് ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് ആണ് ഗാനം മറികടന്നിരിക്കുന്നത്. ബാഹുബലിയിലെ ഗാനം പുറത്തിറങ്ങിയപ്പോഴാണ് ഒരു തെന്നിന്ത്യൻ സിനിമാ ഗാനം ആദ്യമായി യൂട്യൂബിൽ അഞ്ച് കോടിയെന്ന റെക്കോർഡിട്ടത്.

ബാഹുബലിക്ക് അഞ്ച് കോടിയിലെത്താൻ 33 ദിവസം വേണ്ടിവന്നെങ്കിൽ അടാറ് ലൗവിലെ പാട്ടുകൾക്ക് 28 ദിവസമേ വേണ്ടിവന്നുള്ളൂ. ജൂലൈയിൽ ഒരു അടാറ് ലൗ തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തുടെ ശ്രമം.

Full View

Writer - Muhsina

contributor

Editor - Muhsina

contributor

Similar News