മൂന്ന് ദിവസം കൊണ്ട് 3 കോടിയിലധികം കളക്ഷന്‍; സുഡാനിയെ ഖല്‍ബിലേറ്റി പ്രേക്ഷകര്‍

Update: 2018-06-05 17:34 GMT
Editor : Muhsina
മൂന്ന് ദിവസം കൊണ്ട് 3 കോടിയിലധികം കളക്ഷന്‍; സുഡാനിയെ ഖല്‍ബിലേറ്റി പ്രേക്ഷകര്‍

റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം ഹൌസ് ഫുള്‍ ഷോകളുമായാണ് സക്കരിയയുടെ കന്നി ചിത്രം സുഡാനി ഫ്രം നൈജീരിയ വിജയക്കുതിപ്പ്..

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടിയിലേറെ രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

മജീദിനെയും സുഡുവിനെയും ജമീല ഉമ്മാനെയും ബീയുമ്മാനെയും സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം ഹൌസ് ഫുള്‍ ഷോകളുമായാണ് സക്കരിയയുടെ കന്നി ചിത്രം സുഡാനി ഫ്രം നൈജീരിയ വിജയക്കുതിപ്പ് നടത്തുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി 10 ലക്ഷം രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ.

നാല് ദിവസം കൊണ്ട് കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ നിന്ന് മാത്രം 53ലക്ഷത്തോളം രൂപ കളക്ഷന്‍ ലഭിച്ചു. മജീദ് ആയി സൌബിൻ ഷാഹിർ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സുഡു ആയി എത്തിയ സാമുവൽ റോബിൻസണും പ്രേക്ഷകരുടെ ഹൃദയം കവർന്നു. അവധി ദിവസങ്ങൾ തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ കൂടുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News