അവതാറിന്‍റെ രണ്ടാം ഭാഗം വരുന്നു
ഇപ്പോഴിതാ അവതാറിന്‍റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍.
ലോക സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച അവതാറിന് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ അവതാറിന്‍റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍.
2009 ല്‍ റിലീസ് ചെയ്ത അവതാര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള ബോക്സോഫീസില്‍ നിന്ന് പണം വാരിക്കൂട്ടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ഇനി അധികം കാത്തിരിക്കേണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അറിയിച്ചിരിക്കുകയാണ്. അവതാറിന് മൊത്തം അഞ്ചു ഭാഗങ്ങളാണുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കി. അവതാറിന്‍റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുക. ആദ്യ സിനിമയില്‍ തികച്ചും വ്യത്യസ്തമായ കഥയും ശൈലിയുമായിരിക്കും ഇനി വരുന്ന അവതാര്‍ സിനിമകളില്‍ സ്വീകരിക്കുക. അവതാര്‍ നാലും അഞ്ചും സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടില്ല. ഇപ്പോള്‍ രണ്ടും മൂന്നും സിനിമകളുടെ ഡിസൈന്‍ ജോലികളാണ് നടക്കുന്നത്. പുതിയ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും ജയിംസ് കാമറൂണ്‍ അറിയിച്ചു.