ഒടിയന് ശേഷം മോഹൻലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു; പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിലൂടെ

Update: 2018-06-05 00:46 GMT
Editor : Muhsina
ഒടിയന് ശേഷം മോഹൻലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു; പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിലൂടെ

ആറാം തമ്പുരാൻ, കന്മദം, സമ്മർ ഇൻ ബത്‌ലഹേം, എന്നും എപ്പോഴും, വില്ലൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മഞ്ജു- മോഹൻലാൽ കൂട്ടുകെട്ട് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ഒടിയന് ശേഷം മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായികയാകുന്നു. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിലൂടെയാണ് മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായെത്തുന്നത്.

ആറാം തമ്പുരാൻ, കന്മദം, സമ്മർ ഇൻ ബത്‌ലഹേം, എന്നും എപ്പോഴും, വില്ലൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മഞ്ജു- മോഹൻലാൽ കൂട്ടുകെട്ട് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഇത് ഏഴാം തവണയാണ് മഞ്ജു വാര്യർ മോഹൻലാലിന്റെ നായികാവേഷം അണിയുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലൂടെയാണ് ഇരുവരുടെയും ഏഴാം വരവ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലായ് 10ന് ആരംഭിക്കും. എറണാകുളത്താണ് ആദ്യ ഘട്ട ചിത്രീകരണം. മുംബൈയിലും തിരുവനന്തുപരത്തുമായി ബാക്കി ഭാഗങ്ങൾ പൂര്‍ത്തിയാക്കും. മുരളി ഗോപിയാണ് ലൂസിഫറിന്റെ രചയിതാവ്. മോഹൻലാലും മഞ്ജു വാര്യരും നായകനും നായികയുമാകുന്ന ഒടിയന്റെ ചിത്രീകരണം കഴിഞ്ഞയാഴ്ച പാലക്കാട് പൂർത്തിയായിരുന്നു. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയൻ പൂജാ റിലീസായാകും തീയറ്ററുകളിൽ എത്തുക. സിനിമയുടെ ഗ്രാഫിക്സ് ജോലികൾ പൂർത്തിയാകാൻ രണ്ട് മാസം എടുക്കും എന്നതിനാലാണ് റിലീസ് പൂജാ അവധിയിലേക്ക് നീട്ടിയത്.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News