മോഹന്‍ലാല്‍ വില്ലനാകുന്നു
ഇതേവരെ കണ്ടിട്ടില്ലാത്ത വില്ലന്‍ ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലെത്തുക വില്ലന്‍ വേഷത്തില്‍. ഇതേവരെ കണ്ടിട്ടില്ലാത്ത വില്ലന്‍ ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കെവി ആനന്ദൊരുക്കുന്ന സിനിമയിലൂടെ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അക്കൂട്ടത്തിലേക്കാണ് സിനിമയെപ്പറ്റിയുള്ള ഒരു നിര്‍ണായക വിവരം കൂടി വരുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ ദൃശ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാലെത്തുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു സിരിഷും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും. ലോകപ്രശസ്തവും വ്യത്യസ്തവുമായ 10 ഷൂട്ടിങ് ലൊക്കേഷനുകളിലാണ് ചിത്രീകരണം.