ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ആഗസ്ത് 10ന് തിയറ്ററുകളിലെത്തും

Update: 2018-06-05 06:45 GMT
Editor : Jaisy
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ആഗസ്ത് 10ന് തിയറ്ററുകളിലെത്തും

മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം

കാത്തിരിപ്പുകള്‍ക്ക് ശേഷം ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കാർവാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 10 ന് ചിത്രം തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ജൂൺ 1 നായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. .

മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഇർഫാൻ ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിഥില പാൽക്കറാണ് ചിത്രത്തിലെ നായിക. ബംഗളൂരുവില്‍ താമസിക്കുന്ന അവിനാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഡിക്യൂ അവതരിപ്പിക്കുന്നത്. നവാഗതനായ ആകർഷ് ഖുറാനയാണ് സംവിധാനം. നിര്‍മ്മാണം റോണി സ്‌ക്രൂവാല.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News