പശുവിനെ നായികയാക്കി; 'പയ്‍ക്കുട്ടി'ക്ക് 'എ' സര്‍ട്ടിഫിക്കറ്റ്

Update: 2018-06-05 11:33 GMT
Editor : Alwyn K Jose
പശുവിനെ നായികയാക്കി; 'പയ്‍ക്കുട്ടി'ക്ക് 'എ' സര്‍ട്ടിഫിക്കറ്റ്

മിണ്ടാപ്രാണിയായ ഒരു മനുഷ്യനും നായികയായി ഒരു പശുവും ചിത്രത്തില്‍ എത്തുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചതെന്ന്

ബധിരനും മൂകനുമായ ഒരു മനുഷ്യനും പശുവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന 'പയ്‍ക്കുട്ടി' എന്ന ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് എല്‍കി സെന്‍സര്‍ ബോര്‍ഡ്. മിണ്ടാപ്രാണിയായ ഒരു മനുഷ്യനും നായികയായി ഒരു പശുവും ചിത്രത്തില്‍ എത്തുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചതെന്ന് 'പയ്‍ക്കുട്ടി'യുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വലച്ചവര്‍ ഒടുവില്‍ തങ്ങളെ പോലെയുള്ള പുതുമുഖങ്ങള്‍ക്കു നല്‍കിയ സമ്മാനമാണ് ഈ 'എ' സര്‍ട്ടിഫിക്കറ്റെന്നും അണിയറക്കാര്‍ പറഞ്ഞു. ഇറച്ചിക്കടയുടെ രംഗവും പശുക്കുട്ടി ഓടുന്ന രംഗങ്ങളുമൊക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണിലെ കരടായത്. പശുവുമായുള്ള ഭൂരിഭാഗം രംഗങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ പശുവിനെ ഒഴിവാക്കിയാല്‍ ഈ സിനിമ എങ്ങനെ 'പയ്‍ക്കുട്ടി' ആകുമെന്നും അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News