കാലയുടെ റിലീസ് തടയാനാവില്ലെന്ന് സുപ്രിംകോടതി

Update: 2018-06-14 14:19 GMT
Editor : Alwyn K Jose
കാലയുടെ റിലീസ് തടയാനാവില്ലെന്ന് സുപ്രിംകോടതി

നാളെ ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് സുപ്രിംകോടതിയുടെ വിധി.

രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി. നാളെ ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് എകെ ഗോയല്‍, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധി പറഞ്ഞത്.

കെഎസ് രാജശേഖരനാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസിനായി എല്ലാവരും കാത്തിരിക്കുകയാണെന്ന് സുപ്രിംകോടതി ബെഞ്ച് ഹരജിക്കാരനായി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പകര്‍പ്പവകാശം ലംഘിച്ചുവെന്നായിരുന്നു ഹരജിയിലെ ആരോപണം.

Advertising
Advertising

Full View

ചിത്രത്തിന്റെ റിലീസ് ദിവസം ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ചിത്രത്തിനെതിരെ ചില കന്നഡ സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചായിരുന്നു കാലക്കെതിരെ കന്നഡ സംഘടനകള്‍ പ്രതിഷേധിച്ചത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News