'പവർ സ്റ്റാർ' ബാബു ആന്റണിയുടെ ആക്ഷന്‍ ചിത്രം;' സംവിധാനം ഒമര്‍ ലുലു 

Update: 2018-06-14 15:33 GMT
'പവർ സ്റ്റാർ' ബാബു ആന്റണിയുടെ ആക്ഷന്‍ ചിത്രം;' സംവിധാനം ഒമര്‍ ലുലു 

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് നിര്‍മ്മിച്ച സിഎച്ച് മുഹമ്മദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

നീണ്ട ഇടവേളക്ക് ശേഷം ബാബു ആന്റണി നായകനായി ഒരു ആക്ഷന്‍ ചിത്രം വരുന്നു. പവര്‍ സ്റ്റാര്‍ എന്ന പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലുവാണ്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് നിര്‍മ്മിച്ച സിഎച്ച് മുഹമ്മദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും. ഇതു സംബന്ധിച്ച ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാൻ . ഇപ്പോൾ സംവിധായകൻ ആയപ്പോൾ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷൻ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാൻ പോവുകയാണ്. പടം നിർമ്മിക്കുന്നത് മാസ്റ്റർപീസിന്റെ പ്രൊഡ്യൂസറായ CH മുഹമ്മദാണ്.

Satellite Value പോലും നോക്കാതെ ഈ ചിത്രം വലിയ കാൻവാസിൽ നിർമ്മിക്കാൻ മുന്നോട്ട് വന്ന അദ്ദേഹം തരുന്ന കരുത്ത് ചെറുതല്ല. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് തീർക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും "പവർ സ്റ്റാർ'' 2019ൽ ഷൂട്ട് തുടങ്ങും ❤️
Babu Antony will be Back in high voltage action through "POWERSTAR" ....AN OMAR MASS Need all your support & prayers 🙏

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News