ബോധപൂര്‍വ്വം കോമഡിക്ക് വേണ്ടി ഒന്നും ചെയ്യാറില്ല; നടി മഞ്ജു പത്രോസ്

Update: 2018-06-16 18:06 GMT
Editor : Jaisy
ബോധപൂര്‍വ്വം കോമഡിക്ക് വേണ്ടി ഒന്നും ചെയ്യാറില്ല; നടി മഞ്ജു പത്രോസ്

എങ്ങിനെയോ സിനിമയില്‍ എത്തിപ്പെട്ട ആളാണ് താന്‍

ബോധപൂര്‍വ്വം കോമഡിക്ക് വേണ്ടി ഒന്നും ചെയ്യാറിലെന്ന് മിനിസ്ക്രീന്‍, ചലച്ചിത്ര താരം മഞ്ജു പത്രോസ്. മീഡിയവണ്‍ മോര്‍ണിംഗ് ഷോ അതിഥിയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

Full View

ഞാന്‍ തമാശ പറയുന്നതു കേട്ട് ഇതുവരെ ആരും ചിരിച്ചിട്ടില്ല. സത്യത്തില്‍ ഞാന്‍ കോമഡി ചെയ്യാറില്ല, കോമഡി ചെയ്യാന്‍ എനിക്കറിയില്ല. കരയാന്‍ വളരെ എളുപ്പമാണ്. പക്ഷേ ഹാസ്യം ചെയ്യാന്‍ പ്രയാസമാണ്. ഒരു അവാര്‍ഡ് എന്ന് പറഞ്ഞ് ഞാനാദ്യമായി സ്റ്റേജില്‍ നിന്നത് മീഡിയവണിലെ കുന്നംകുളത്തങ്ങാടിയിലെ ആലീസിനെ അവതരിപ്പിച്ചതിനാണ്. എങ്ങിനെയോ സിനിമയില്‍ എത്തിപ്പെട്ട ആളാണ് താന്‍. എല്ലാം ഈശ്വരന്റെ അനുഗ്രഹമാണെന്ന് മഞ്ജു പറഞ്ഞു.

Advertising
Advertising

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ലാലേട്ടനോടൊപ്പമുള്ള അഭിനയം വേറിട്ടൊരു അനുഭവമായിരുന്നു. ഭയങ്കര പോസിറ്റീവ് എനര്‍ജിയായിരുന്നു. ഇത്ര സിമ്പിളായി എങ്ങിനെ അഭിനയിക്കാന്‍ പറ്റുന്നുവെന്ന് അതിശയം തോന്നാറുണ്ട്. ഓപ്പോസിറ്റ് നില്‍ക്കുന്ന ഒരാളുടെ മനസ് മനസിലാക്കാന്‍ പറ്റുന്ന ഒരാളാണ് ലാലേട്ടന്‍.

ഈയിടെ പുറത്തിറങ്ങിയ പഞ്ചവര്‍ണ തത്തയിലെ മദ്യപാനിയായ വേലക്കാരിയുടെ വേഷം വളരെ നന്നായി എന്നു പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ മുഴുവന്‍ ക്രഡിറ്റും പിഷാരടിക്കാണ്. സിനിമയില്‍ വേറിട്ട വേഷങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മഞ്ജു പറഞ്ഞു.

Writer - Jaisy

contributor

Editor - Jaisy

contributor

Similar News