നടനും ഉര്‍വശിയുടെയും കൽപനയുടെയും സഹോദരനുമായ കമൽ റോയ് അന്തരിച്ചു

ചെന്നൈയിലായിരുന്നു അന്ത്യം

Update: 2026-01-21 08:54 GMT

ചെന്നൈ: സിനിമ, സീരിയൽ നടനും കല്പന-ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.ഭാര്യയും ഒരു മകനുമുണ്ട്.

സായൂജ്യം, അന്തപ്പുരം , കോളിളക്കം’, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട 'ശാരദ' പോലുള്ള ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .

ചവറ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. പരേതനായ നടൻ നന്ദുവിന്റേയും ( ലയനം ) സഹോദരനാണ്. മോഹൻലാലും ഉർവശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിൽ കമൽ റോയ് പാടി അഭിനയിച്ച ഇന്നുമെന്‍റെ കണ്ണുനീരിൽ... എന്ന ഗാനവും ഗാനരംഗവും പ്രശസ്തമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News