അടിമുടി ദുരൂഹത, ത്രില്ലർ മൂഡ്; ക്രിസ്റ്റീന റിലീസ് 30ന്

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർക്ക് ഏറെ ചിരപരിതയായ ആര്യ, സുധീർ കരമന, എം.ആർ ഗോപകുമാർ, സീമ ജി നായർ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുളളത്.

Update: 2026-01-20 11:51 GMT
Editor : Sikesh | By : Web Desk

സൗഹൃദത്തിന്റെ പര്യായമായി മാറിയ ഗ്രാമത്തിലെ നാലു ചെറുപ്പക്കാർ കൂട്ടുകാർ. അവരുടെ ഇടയിലേക്കാണ് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് ആ സെയിൽസ് ഗേൾ കടന്നു വന്നത്. അതുവരെ ആരും കാണാത്ത പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. അവളുടെ വരവിന്റെ പിന്നിലെ യഥാർഥ ഉദ്ദേശ്യമെന്ത്? ആരെങ്കിലും അവളുടെ ടാർഗറ്റിലുണ്ടോ? പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ക്രിസ്റ്റീന എന്ന ചിത്രത്തിന്റെ തുടർയാത്ര.

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർക്ക് ഏറെ ചിരപരിതയായ ആര്യ, സുധീർ കരമന, എം.ആർ ഗോപകുമാർ, സീമ ജി നായർ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുളളത്. ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Advertising
Advertising


Full View

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം - സുദർശനൻ, നിർമാണം - ചിത്രാ സുദർശനൻ, ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം - സൺഫീർ, ഗാനരചന - ശരൺ ഇൻഡോകേര, പാടിയവർ - നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം - എസ് എഫ് സി ആഡ്‌സ്, മ്യൂസിക്ക് റൈറ്റ്‌സ് -ഗുഡ്വിൽ എന്റർടെയ്ൻമെന്റ്‌സ്, കല- ഉണ്ണി റസ്സൽപുരം, ചമയം - അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, അസോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി - സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ - ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്‌പോട്ടഡ് കളേഴ്‌സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് - അഖിൽദേവ്, പി ആർ ഓ - അജയ് തുണ്ടത്തിൽ

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News