'രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിൽ'; പുകഴ്ത്തി ശങ്കർ മഹാദേവൻ

കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രതികരണം

Update: 2026-01-17 09:13 GMT

കൊച്ചി: തൻ്റെ പുതിയ ചിത്രമായ ചത്താ പച്ചയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ കേരളത്തെ വാനോളം പുകഴ്ത്തി സം​ഗീത സംവിധായകൻ ശങ്കർ മഹാദേവൻ. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രതികരണം.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചത്താ പച്ച. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ, എഹ്സാൻ, ലോയ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് ശങ്കർ മഹാദേവനും എത്തിയിരുന്നു.

ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ശങ്കർ മഹാദേവൻ പറഞ്ഞ വാക്കുകകൾ ഇതിനെടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. കഴിഞ്ഞ പത്ത് വർഷത്തിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച സിനിമകൾ ചെയ്തത് മലയാളത്തിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷം ഹിന്ദി സിനിമയിൽ വർക്ക് ചെയ്ത തങ്ങളുടെ ആദ്യത്തെ മലയാള സിനിമയാണ് ചത്താ പച്ച. മനോ​ഹരമായ ഒരനുഭവമായിരുന്നു. ​ഗാനരചയിതാവ് വിനായക് ശശികുമാർ കയ്യടി അർഹിക്കുന്നു. തങ്ങളെ സ്നേഹിച്ചതിനും അം​ഗീകരിച്ചതിനും നന്ദി. ഇത്തരമൊരു അവസരം മുൻപ് ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തിലേക്കുള്ള വരവ് വൈകിയത്. മലയാള സിനിമ ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ അഭിമാനമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ നിന്നാണ് മികച്ച സിനിമകൾ ഉണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ്".- ശങ്കർ മഹാദേവൻ പറഞ്ഞു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News