വിശ്വരൂപം 2വിന്റെ ട്രെയിലറെത്തി
കമൽഹാസൻ ചിത്രം വിശ്വരൂപം 2വിന്റെ ട്രെയിലർ പുറത്തിറങ്ങി. കമൽ ഹാസൻ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ്
കമൽഹാസൻ ചിത്രം വിശ്വരൂപം 2വിന്റെ ട്രെയിലർ പുറത്തിറങ്ങി. കമൽ ഹാസൻ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ആഗസ്റ്റ് 10ന് വിശ്വരൂപം 2 തീയറ്ററുകളിലേക്കെത്തും.
ആദ്യ ഭാഗം പോലെ തന്നെ ആക്ഷന് പ്രാധാന്യം നൽകിയുള്ളതാണ് വിശ്വരൂപം 2 വും. വിശ്വനാഥനായും റോ ഏജന്റ് മേജർ വിസാം അഹമ്മദ് ആയും കമൽഹാസൻ ട്രെയിലറില്‍ നിറഞ്ഞുനിൽക്കുന്നു. രാഹുൽ ബോസ്, പൂജ കുമാർ, ആന്‍ഡ്രിയ ജെർമിയ, ശേഖർ കപൂർ, ജയ്ദീപ് അഹ്‌ലാവത് തുടങ്ങി ആദ്യ ഭാഗത്തിലുണ്ടായിരുന്നവർ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാനവേഷങ്ങളിൽ.
ആദ്യ ഭാഗം അമേരിക്കയുടെ പശ്ചാത്തലത്തിലായിരുന്നുവെങ്കില്‍ രണ്ടാം ഭാഗം പൂർണമായും ഇന്ത്യയുടെ പശ്ചാത്തലത്തിലുള്ളതാണ്. സംവിധാനത്തിനും അഭിനയത്തിനും പുറമെ, തിരക്കഥ, ഗാനരചന, നൃത്തസംവിധാനം, നിർമാണം തുടങ്ങിയവയിലെല്ലാം കമൽഹാസന്റെ കൈകളുണ്ട്.
തമിഴിലും ഹിന്ദിയിലുമായാണ് സിനിമ ചിത്രീകരിച്ചത്. ഹിന്ദിയിൽ വിശ്വരൂപ് 2 എന്ന പേരിലാകും സിനിമ എത്തുക. തെലുഗുവിൽ മൊഴിമാറ്റ പതിപ്പും റിലീസ് ചെയ്യും.