ഇതാണ് ഡെറിക് അബ്രഹാം; രണ്ടാമത്തെ ടീസര്‍ പുറത്ത്
Update: 2018-06-18 07:07 GMT
ആദ്യ ടീസറില്‍ മമ്മൂട്ടിയുടെ മുഖം കാണിക്കുന്നില്ലെന്ന ആരാധകരുടെ പരാതി പരിഹരിച്ച് മമ്മൂട്ടിയുടെ ഡയലോഗും ദൃശ്യങ്ങളും ഉൾപ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ ടീസർ.
മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ രണ്ടാമത്തെ ടീസറും എത്തി. ആദ്യ ടീസറില്‍ മമ്മൂട്ടിയുടെ മുഖം കാണിക്കുന്നില്ലെന്ന ആരാധകരുടെ പരാതി പരിഹരിച്ച് മമ്മൂട്ടിയുടെ ഡയലോഗും ദൃശ്യങ്ങളും ഉൾപ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ ടീസർ.
ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തിനായി ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കിയത്. ശനിയാഴ്ച അബ്രഹാമിന്റെ സന്തതികൾ തിയറ്ററുകളിലെത്തും.