രഞ്ജിത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 'ഡ്രാമ' വരുന്നു

Update: 2018-06-18 07:10 GMT
Editor : Alwyn K Jose
രഞ്ജിത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 'ഡ്രാമ' വരുന്നു

മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഡ്രാമ എന്നാണ് ചിത്രത്തിന്‍റെ പേര്. ലണ്ടനിലായിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളെന്നാണ് സൂചന. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഡ്രാമ. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ണചിത്ര ബിഗ് സ്ക്രീനിന്‍റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News