സല്‍മാന്‍ ഖാനോട് ആരാധകര്‍ പറയുന്നു; ഞങ്ങള്‍ക്ക് ദബാങ് 3 വേണ്ട 

നിരൂപകര്‍ ഒന്നടങ്കം ചിത്രത്തിന് മോശം റിവ്യൂ നല്‍കുമ്പോള്‍ ബോക്‌സ് ഓഫീസിലെ ഈ കുതിപ്പില്‍ ആശ്വാസം കണ്ടെത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 

Update: 2018-06-25 07:37 GMT

വന്‍ വിമര്‍ശനങ്ങള്‍ക്കിടയിലും സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം റേസ്3 തിയേറ്ററില്‍ നിന്ന് പണം വാരുകയാണ്. നിരൂപകര്‍ ഒന്നടങ്കം ചിത്രത്തിന് മോശം റിവ്യൂ നല്‍കുമ്പോള്‍ ബോക്‌സ് ഓഫീസിലെ ഈ കുതിപ്പില്‍ ആശ്വാസം കണ്ടെത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഇതിനോടകം തന്നെ 100 കോടിയിലേറെ വാരിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രം സല്‍മാന്‍ ഖാന്റെ ഒരു വിഭാഗത്തിനും അത്ര രസിച്ചില്ലെന്ന് തോന്നുന്നു.

കഥയില്ല, സപ്പോര്‍ട്ടിങ് കാസ്റ്റുകളുടെ പെര്‍ഫോമന്‍സ് പോര, മോശം മ്യൂസിക് എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. സ്വന്തം കരിയര്‍ സല്‍മാന്‍ ഖാന്‍ തന്നെ നശിപ്പിക്കുകയാണെന്ന് മറ്റു ചിലരും. ഇത്തരത്തില്‍ സല്‍മാന്‍ ഖാനോട് ചിത്രമെടുക്കരുതെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നടനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ദാബാങ് പരമ്പരയിലുള്ള മൂന്നാം ചിത്രം കാണില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

Advertising
Advertising

ട്വിറ്ററില്‍ ഞങ്ങള്‍ക്ക് ദബാംങ് ആവശ്യമില്ല എന്ന തരത്തിലുള്ള ഹാഷ്ടാഗിനും ഈ ആരാധകര്‍ രൂപം നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം റിപ്പബ്ലിക്കിന് തിയേറ്ററുകളിലെത്തിക്കാനാണ് ദബാങ് 3 അണിയറയിലൊരുക്കുന്നത്. സല്‍മാന്റെ തന്നെ ഹിറ്റ് സിനിമകളിലൊന്നാണ് ദബാങ്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന വിഭാഗത്തിലാവും ഈ ചിത്രവും വരിക. അതിനാല്‍ തന്നെ ആരാധകര്‍ കരുതുന്നത് റേസ് 3 പോലെ ഇതും ആകും എന്നാണ്.

Tags:    

Similar News