‘എനിക്കുള്ള വിമർശനം ആയിട്ടാണെങ്കിലും ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷം’ ആഷിഖ് അബു

ഫെഫ്കക്കെതിരെ ആഷിഖ് അബു ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി ആഷിഖ് അബുവിന് ഫെഫ്ക തുറന്ന കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Update: 2018-06-30 04:36 GMT

തനിക്കുള്ള വിമര്‍ശനമായിട്ടാണെങ്കിലും ഫെഫ്ക മൌനം വെടിഞ്ഞതിനെ സ്വാഗതം ചെയ്യുന്നതായി സംവിധായകന്‍ ആഷിഖ് അബു. ഇരക്കൊപ്പമാണെന്ന് സംശയത്തിന് ഇട കൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതായും ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെഫ്കക്കെതിരെ ആഷിഖ് അബു ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി ആഷിഖ് അബുവിന് ഫെഫ്ക തുറന്ന കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Full View
Tags:    

Similar News