വൈറസില്‍ കോഴിക്കോട് കളക്ടറായി ടൊവിനോ

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വേഷത്തില്‍ രേവതിയുമെത്തുന്നു.

Update: 2018-09-06 06:20 GMT

നിപ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് കോഴിക്കോട് കളക്ടറായി എത്തുന്നു. കളക്ടര്‍ യു.വി ജോസിന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. പാര്‍വ്വതി, റിമാ കല്ലിങ്കല്‍, കാളിദാസ് ജയറാം, ആസിഫ് അലി എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിപ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി പുതുശ്ശേരിയായി വേഷമിടുന്നത് റിമാ കല്ലിങ്കലാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വേഷത്തില്‍ രേവതിയുമെത്തുന്നു. മുഹ്സിന്‍ പെരേറി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് വൈറസിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Tags:    

Similar News