വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.

Update: 2018-09-06 07:13 GMT

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമായ അനൂപാണ് വരന്‍. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.പാലാ പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്.

സെല്ലുലോയ്ഡിലെ കാറ്റേ..കാറ്റേ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിജയലക്ഷ്മി പിന്നണിഗാനരംഗത്തെത്തുന്നത്. പിന്നീട് മലയാളം കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം വിജയലക്ഷ്മി തന്റെ ശബ്ദ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Tags:    

Similar News