അമ്മയില്‍ ഭിന്നത; ജഗദീഷിന്റെ പ്രസ്താവന തള്ളി സിദ്ദീഖ്; പ്രസ്താവന ഇറക്കിയത് പ്രസിഡന്‍റുമായി ആലോചിച്ച ശേഷമെന്ന് ജഗദീഷ്

Update: 2018-10-15 12:27 GMT

നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ താരസംഘടനായ അമ്മയിലെ ഭിന്നത പുറത്ത്. ഡബ്ല്യു.സി.സി ഉന്നയിച്ച ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുമെന്ന് അമ്മ വക്താവ് ജഗദീഷ് വാര്‍ത്താക്കുറിപ്പിറക്കിയതിന് പിന്നാലെ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കില്ലെന്ന് വ്യക്തമാക്കി ജോയിന്റ് സെക്രട്ടറി സിദ്ദീഖിന്റെ വാര്‍ത്താ സമ്മേളനം. പുറത്തുപോയ നടിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും ഭിന്നത പ്രകടമാണ്.

ഡബ്ല്യു.സി.സിയുമായി ഒരു പ്രശ്നപരിഹാരത്തിന്റെ സൂചന നല്‍കുന്നതായിരുന്നു ജഗദീഷ് രാവിലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുമെന്ന് വാര്‍ത്താകുറിപ്പ് വ്യക്തമാക്കിയിരുന്നു. ഉച്ചക്ക് സിദ്ദീഖ് ഇത് പാടേ തള്ളി.

Advertising
Advertising

ये भी पà¥�ें- അമ്മ - ഡബ്ല്യു.സി.സി തര്‍ക്കം തുറന്നപോരില്‍; എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി നല്‍കാനാവില്ലെന്ന് സിദ്ദിഖ് 

കോടതി വിധിക്കും വരെ കുറ്റാരോപിതന്‍ നിരപരാധിയെന്ന് കരുതുന്നതാണ് നിയമവശം. കുറ്റക്കാരനായി കാണുന്നത് ധാര്‍മ്മികവശവും. ജനറല്‍ ബോഡിയില്‍ ധാര്‍മികതയിലൂന്നിയ തീരുമാനമുണ്ടാകുമെന്നായിരുന്നു വാര്‍ത്താകുറിപ്പില്‍. എന്നാല്‍ ദിലീപിനൊപ്പമെന്ന് വ്യക്തമാക്കി സിദ്ദിഖ്. ജഗദീഷിന്റേതല്ല, തന്റേതാണ് ഒദ്യോഗിക നിലപാടെന്നും സിദ്ദിഖ്. എന്നാല്‍ വാര്‍ത്താകുറിപ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ജഗദീഷ്. അഭിപ്രായ ഭിന്നതയുണ്ടെന്ന് ജഗദീഷിന്റെ വാക്കുകളില്‍ വ്യക്തം.

ये भी पà¥�ें- ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കാമെന്ന് കെ.പി.എ.സി ലളിത

Full View
Tags:    

Similar News