‘ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ഒരുമിച്ചു ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നു’; അലൻസിയറിനെതിരെ ആഷിഖ് അബു 

Update: 2018-10-19 13:23 GMT

അലൻസിയറിന്റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ഒരുമിച്ചു ജോലി ചെയ്യേണ്ടി വന്നതിൽ ലജ്ജിക്കുന്നുവെന്നും ലൈംഗിക ചൂഷണം പുറത്തെത്തിച്ച ദിവ്യക്ക് അഭിവാദ്യങ്ങൾ എന്നും സംവിധായകൻ ആഷിഖ് അബു. അലൻസിയറിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച് യുവ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയിരുന്നു. അതിന് തൊട്ട് പിന്നാലെ തന്നെ നിരവധി പരാതികളാണ് അലൻസിയറിനെതിരെ സിനിമ മേഖലയിൽ നിന്നും ഉയർന്ന് വന്നത്. ആഭാസം സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യയുടെ പരാതി. തൊട്ട് പിന്നാലെ ഇന്നലെ ‘മൺസൂൺ മാങ്കോസ്’ എന്ന സിനിമാ സെറ്റിൽ വെച്ച് വിദേശി വനിതയെ കയറി പിടിക്കാൻ ശ്രമിച്ച ആരോപണം പുറത്ത് വന്നിരുന്നു.

Advertising
Advertising

ये भी पà¥�ें- അലന്‍സിയറിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്

'നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത്. ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു,ദിവ്യക്ക് അഭിവാദ്യങ്ങൾ';ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. ആഷിഖ് അബു നിർമിച്ച ‘മഹേഷിന്റെ പ്രതികാര’മായിരുന്നു അലൻസിയറുടെ സിനിമ ജീവിതത്തിന് ബ്രേക്ക് നൽകിയ കഥാപാത്രം.

Full View

ये भी पà¥�ें- അലന്‍സിയര്‍ക്കെതിരായ മീ ടൂ: ആ നടി ഞാനാണ്; യുവതിയുടെ ഫേസ്ബുക് ലൈവ്

Tags:    

Similar News