രജനീകാന്തിന് പ്രിയപ്പെട്ട ആ പാട്ട് ഇതാണ്

വര്‍ഷങ്ങളായി ഈ പാട്ടു തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും രജനീകാന്ത് പറഞ്ഞു.

Update: 2018-11-14 04:41 GMT

സ്റ്റൈല്‍ മന്നന്റെ സിനിമകളിലെ പഞ്ച് ഡയലോഗുകള്‍ പോലെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പാട്ടുകളും ഹിറ്റാണ്. മിക്ക പാട്ടുകളും ഇപ്പോഴും ആരാധകര്‍ മൂളിനടക്കുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലെല്ലാം നായകനായ രജനിക്കിഷ്ടപ്പെട്ട പാട്ടേതാണെന്ന് അറിയുമോ? ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് താരം വാചാലനായത്.

Full View

ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് അവതാരക രജനീകാന്തിനോട് ചോദിച്ചു. ഉടന്‍തന്നെ സ്‌റ്റൈല്‍ മന്നന്റെ മറുപടിയും എത്തി. പോനാല്‍ പോകട്ടും പോടാ… എന്ന പാട്ടാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

Advertising
Advertising

വര്‍ഷങ്ങളായി ഈ പാട്ടു തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും രജനീകാന്ത് പറഞ്ഞു. ജീവിതം എന്താണെന്ന് അതില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്തോഷമായാലും സങ്കടമായാലും ഈ പാട്ട് കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടാറുള്ളതെന്നും രജനീകാന്ത് വ്യക്തമാക്കി.

1961 ല്‍ പുറത്തിറങ്ങിയ പാലും പഴവും എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശിവാജി ഗണേശനാണ് പോനാല്‍ പോകട്ടും എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ടി എം സൗന്ദര്‍രാജാണ് പാട്ട് പാടിയിരിക്കുന്നത്.

ये भी पà¥�ें- രജനീകാന്ത് ചിത്രം കാലക്ക് കർണാടകയില്‍ പ്രദർശന വിലക്ക്

ये भी पà¥�ें- ഹാജി മസ്താനായി രജനീകാന്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Tags:    

Similar News