കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും...പിന്നെയല്ലേ പ്രകാശൻ

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഞാന്‍ പ്രകാശന്‍

Update: 2018-11-21 07:20 GMT

ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദിനെ ഒരു നായ ഓടിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ എന്ന ക്യാപ്ഷനോടെയാണ് സത്യന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertising
Advertising

കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ !

Posted by Sathyan Anthikad on Tuesday, November 20, 2018

ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഞാന്‍ പ്രകാശന്‍. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, അനീഷ് ജി.മേനോന്‍, മഞ്ജു സുനിച്ചന്‍, സബിത നന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സേതു മണ്ണാര്‍ക്കാട് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശന്‍ തന്റെ പേര് പി.ആര്‍ ആകാശ് എന്നാക്കി മാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ഞാന്‍ പ്രകാശന്റെ പ്രമേയം.

ये भी पà¥�ें- ചിരിപ്പിച്ച് ചിന്തിപ്പിക്കാന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ ഞാന്‍ പ്രകാശന്‍: ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ये भी पà¥�ें- സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-ഫഹദ് കൂട്ടുകെട്ട്; ഞാന്‍ പ്രകാശന്‍ ചിത്രീകരണം തുടങ്ങി

Tags:    

Similar News