കമ്മട്ടിപ്പാടത്തിന് ശേഷം പുതിയ ചിത്രം; രാജീവ് രവി അഭിനേതാക്കളെ തേടുന്നു

താത്പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളും ബയോഡാറ്റയും ഇ മെയില്‍ ചെയ്യണമെന്ന് ഗീതു മോഹന്‍ദാസ്

Update: 2018-11-22 13:44 GMT

കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചിയുടെ പശ്ചാത്തലത്തില്‍ പുതിയ ചിത്രവുമായി സംവിധായകന്‍ രാജീവ് രവി. ചിത്രത്തില്‍ അഭിനയിക്കാന്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളും ബയോഡാറ്റയും ഇ മെയില്‍ ചെയ്യണമെന്ന് രാജീവ് രവിയുടെ ഭാര്യയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാനും വിനായകനും മുഖ്യ വേഷങ്ങളിലെത്തിയ കമ്മട്ടിപ്പാടം 2016ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. കൊച്ചിയുടെ വികസനം കമ്മട്ടിപ്പാടം എന്ന പ്രദേശത്തെ എങ്ങനെ പാര്‍ശ്വവല്‍ക്കരിച്ചു എന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

Advertising
Advertising

സംവിധായകന്‍ മാത്രമല്ല ഛായാഗ്രാഹകനും നിര്‍മാതാവും കൂടിയാണ് രാജീവ് രവി. കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അണിയറയിലും രാജീവ് രവിയുണ്ട്. പ്രളയത്തെ രേഖപ്പെടുത്താനും അതോടൊപ്പം കേരള പുനര്‍നിര്‍മാണത്തിന് കൈത്താങ്ങാവാനും കൂടിയാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്.

Casting !

Posted by Geetu Mohan Das on Thursday, November 22, 2018
Tags:    

Similar News