‘ജാക്ക് ആൻഡ് ജില്ലി’ൽ കാളിദാസിന്റെ നായികയായി എസ്തർ 

പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ തന്നെ സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

Update: 2018-12-04 07:29 GMT

മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന കഥാപാത്രങ്ങളാകുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ കാളിദാസിന്റെ നായികയാകുന്നത് എസ്തര്‍ അനില്‍. പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ തന്നെ സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സൗബിൻ സാഹീർ, നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ആരംഭിച്ചു. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

Tags:    

Similar News