സ്വര്‍ണം വിളയുന്ന കോലാര്‍ ഖനിയുടെ രക്തരൂഷിത കഥയുമായി കെ.ജി.എഫ്

കന്നടയില്‍ ഇന്നോളം നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്.

Update: 2018-12-07 16:08 GMT

സ്വര്‍ണം വിളയുന്ന കോലാര്‍ ഖനിയുടെ രക്തരൂഷിതമായ കഥ പറയുന്ന കെ.ജി.എഫിന്റെ രണ്ടാമത്തെ ട്രെയിലറിനും മികച്ച പ്രതികരണം. കന്നടയില്‍ ഇന്നോളം നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്.

കോലാർ സ്വർണഖനിയിൽ അറുപതുകളും എഴുപതുകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഖനിത്തൊഴിലാളികളുടെ അടിമത്ത ജീവിതവും ആധിപത്യം ഉറപ്പിക്കാൻ വേണ്ടിയുള്ള പോരാട്ടവുമാണ് സിനിമയുടെ പ്രമേയം. റോക്കി എന്ന കഥാപാത്രത്തിന്റെ ദാരുണമായ ബാല്യകാല ജീവിതവും അധോലോക നേതാവായുള്ള വളർച്ചയുമാണ് സിനിമ പറയുന്നത്.

Advertising
Advertising

പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രത്തില്‍ യാഷ് എന്നറിയപ്പെടുന്ന നവീന്‍കുമാറാണ് നായകനായി എത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. രമ്യ കൃഷ്ണനും പ്രധാന വേഷത്തിലുണ്ട്. ചിത്രം മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിൽ മാത്രമല്ല ചൈനീസ്, ജാപ്പനീസ് ഭാഷകളിലും ഇറക്കാനാണ് നിർമാതാക്കളുടെ നീക്കം. 80 കോടിയിലേറെയാണ് നിർമാണച്ചെലവ്. ഡിസംബര്‍21ന് ചിത്രം തിയേറ്ററുകളിലെത്തും.

Full View
Tags:    

Similar News