നിഗൂഢത നിറഞ്ഞ നോട്ടം, ആരെയും മയക്കുന്ന ചിരി; നായികയെ വേണം, യൂ ക്യാമിലെടുത്ത ഫോട്ടോ വേണ്ട

കല്‍കിയില്‍ ടൊവിനോ തോമസിന് നായികയെ തേടുന്നു

Update: 2018-12-26 05:55 GMT

ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന കല്‍കിയില്‍ നായികയെ തേടുന്നു. സോഷ്യല്‍ മീഡിയ വഴി വ്യത്യസ്തമായൊരു നായികയെ തേടലാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്.

നിഗൂഢത നിറഞ്ഞ നോട്ടം, ആരെയും മയക്കുന്ന ചിരി, ദൃഢമായ സംസാര ശൈലി, സത്ഗുണ സമ്പന്ന എന്നിവയാണ് ഈ സിനിമയിലെ നായികയ്ക്ക് ആവശ്യം‍. ഈ ഗുണങ്ങളുള്ള യുവനടികളെ അന്വേഷിച്ചിട്ട് കിട്ടാനില്ലെന്നും കണ്ടുകിട്ടുന്നവരോ യുവതികള്‍ സ്വമേധയോ അണിയറ പ്രവര്‍ത്തകരെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. യൂ ക്യാം ആപ്പില്‍ എടുത്ത ഫോട്ടോകള്‍ സ്വീകരിക്കില്ലെന്നും പ്രത്യേകം പറയുന്നുണ്ട്.

നേരത്തെ ചിത്രത്തില്‍ ഗുണ്ടയായി അഭിനയിക്കാനും ആളെ തേടിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് എന്ന പേരിലുള്ള പോസ്റ്റില്‍ തീ പാറുന്ന നോട്ടവും ദൃഢമായ ശരീരവും ആരെയും കൂസാത്ത പ്രകൃതവുമുള്ള ആകാശം മുട്ടെ ഉയരമുള്ളയാളെ വേണമെന്നായിരുന്നു അറിയിപ്പ്. എഡിറ്റ് ചെയ്ത് നശിപ്പിക്കാത്ത ഫോട്ടോ വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു.

Advertising
Advertising

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും നിര്‍മാണം.

Castingcall for Heroine Tovino Thomas Littlebig Films #Kalkiloading #castingcall

Posted by Kalki on Saturday, December 22, 2018
Tags:    

Similar News