വിക്കുള്ള അഭിഭാഷകനായി ദിലീപ്; കോടതി സമക്ഷം ബാലന്‍ വക്കീല്‍ ടീസറെത്തി
ബി.ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.
Update: 2018-12-27 13:17 GMT
ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്‍റെ ടീസര്‍ പുറത്ത്‍. ദിലീപ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകനായാണ് ദിലീപെത്തുന്നത്.
മോഹന്‍ലാല്‍ നായകനായ വില്ലന്‍ എന്ന സിനിമക്ക് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ആദ്യം നീതി എന്നാണ് ചിത്രത്തിന്റെ പേരെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കമ്മാരസംഭവത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്.