കോട്ടയം കുഞ്ഞച്ചനെ ഉപേക്ഷിച്ചോ? മറുപടിയുമായി സംവിധായകന്‍
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സിപിസി പുരസ്കാരവേദിയിലാണ് മിഥുന്‍ ഇക്കാര്യം പറഞ്ഞത്.
ആട് 2ന്‍റെ നൂറാം ദിന വിജയാഘോഷ വേളയിലാണ് മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും അന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അതിനിടെ കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തു.
തുടര്‍ന്നാണ് കോട്ടയം കുഞ്ഞച്ചനെ വേണ്ടെന്നുവെച്ചോ എന്ന് പ്രേക്ഷകര്‍ ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.
മമ്മൂട്ടിയെ നായകനാക്കി ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ഹിറ്റായിരുന്നു. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.