“മൊതലെടുക്കണേണാ സജീ”; സൗബിനെ അഭിനന്ദിച്ച് ആ രംഗം പുറത്തുവിട്ട് ടീം കുമ്പളങ്ങി 

ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

Update: 2019-02-28 16:11 GMT

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സൗബിനെ അഭിനന്ദിച്ച് ടീം കുമ്പളങ്ങി. സൗബിന്‍ തകര്‍ത്തഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിലെ ശ്രദ്ധേയമായ ഒരു രംഗം പുറത്തുവിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൗബിനെ അഭിനന്ദിച്ചത്.

Full View

ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രവും തമ്മിലുള്ള ഒരേ സമയം ഹൃദയസ്പര്‍ശിയും ചിരിപ്പിക്കുന്നതുമായ സംഭാഷണമാണ് പുറത്തുവിട്ടത്.

ये भी पà¥�ें- ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്‍റേതാണ് തിരക്കഥ. സൗബിനെയും ഷെയ്‌നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്‍റണി തുടങ്ങി നിരവധി അഭിനേതാക്കളുണ്ട് ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നെറ്റ്‌സില്‍.

ये भी पà¥�ें- ഏഴ് വര്‍ഷം മുന്‍പ് കേട്ട കഥ ഒടുവില്‍ കുമ്പളങ്ങി നൈറ്റ്സായപ്പോള്‍; സംവിധായകന്‍ മധു സി. നാരായണന്‍ സംസാരിക്കുന്നു

ये भी पà¥�ें- ‘വിനായകന്റെ വിളിയും കാത്തിരിക്കാണ്’; പുതിയ സിനിമയും വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ ‘പ്രശാന്ത്’ പോപ്സ് - അഭിമുഖം

Tags:    

Similar News