അമരത്തിരിക്കാന്‍ ടൊവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ വേണം

എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ മൂന്ന് ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും..

Update: 2019-03-06 10:36 GMT

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ആരവം എന്ന സിനിമയിലേക്ക് നായികയെ തേടുന്നു. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ മൂന്ന് ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം അയക്കണം. നായികയുടെ പ്രായം വയസ്സ് 16നും 20നും ഇടയിലായിരിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. നവാഗതനായ ജിത്തു അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനോടു കൂടി ടൊവിനോയാണ് ടൈറ്റില്‍ പോസ്റ്റര്‍ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചത്. ഷാഹി കബീര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വള്ളംകളിയുടെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.

Advertising
Advertising

#castingcall Tovino Thomas ||Haseeb Haneef || Aaravam

Posted by Aaravam on Wednesday, March 6, 2019

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Tags:    

Similar News