ആനയും ആനപ്രേമിയും ആനവേട്ടയും.. ജംഗ്‍ലിയുടെ കിടിലന്‍ ട്രെയിലറെത്തി

രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്..

Update: 2019-03-06 11:33 GMT

ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചക്ക് റസ്സല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജംഗ്‍ലി. രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒപ്പം ആനവേട്ടയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ട്രെയിലര്‍ പുറത്തിറങ്ങി.

Full View

നായകന്‍റെ കൈയും ആനയുടെ തുമ്പിക്കൈയും കോര്‍ത്തുപിടിച്ചിരിക്കുന്ന ആദ്യ പോസ്റ്ററിലൂടെ തന്നെ ചിത്രം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു‍. വിദ്യുത് ജമാൽ ആണ് രാജ് എന്ന ആനപ്രേമിയായെത്തുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് വേട്ടക്കാരനായെത്തുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിരവധി ആക്ഷന്‍ രംഗങ്ങളുണ്ട് സിനിമയില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പൂജ സാവന്ത്, ആശ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇറേസർ, ദി മാസ്ക്, സ്കോർപിയൻ കിംഗ് തുടങ്ങിയ സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ് ചക്ക് റസ്സൽ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജംഗ്‌ലി. ഏപ്രിൽ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Tags:    

Similar News